മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു
Jul 24, 2025 01:19 PM | By Sufaija PP

ദില്ലി : മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിൽ 12 പ്രതികളെ വിട്ടയച്ച ബോംബൈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രതികളെ വീണ്ടും ജയിലിൽ അടക്കേണ്ടതില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതി വിധിയിലെ നിരീക്ഷണം.

പ്രോസിക്യൂഷന് കേസ് തെളിയിക്കാനാകാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പ്രതികളെ വിട്ടയച്ചതെന്നായിരുന്നു നേരത്തെ ഹൈക്കോടതി നിരീക്ഷണം. അന്വേഷണത്തിൽ കണ്ടെത്തിയ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കൽ ട്രെയിനിലെ സ്ഫോടനവുമായി ബന്ധമില്ലാത്തതാണെന്നും കേസിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടെന്നും ഹൈക്കോടതി വിധിയിൽ പരാമ‍ര്‍ശിച്ചിരുന്നു.

2006 ജൂലായ് 11 നാണ് 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകൾ മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. വൈകിട്ട് 6.24നു ഖാർറോഡ് റെയിൽവേ സ്റ്റേഷനിലായിരുന്നു ആദ്യ സ്ഫോടനം. ബാന്ദ്ര, ജോഗേശ്വരി, മാഹിം, മീരാറോഡ്, മാട്ടുംഗ, ബോറിവ്‌ലി എന്നിവിടങ്ങളിൽ തുടർസ്ഫോടനം.

സിമി പ്രവർത്തകർ അടക്കം ആകെ 13 പ്രതികളിൽ ഒരാൾ വിചാരണകാലയളവിൽ മരിച്ചിരുന്നു. 5 പേർക്ക് വധശിക്ഷയും 7പേർക്ക് ജീവപര്യന്തവുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്. ഇത് ഹൈക്കോടതി റദ്ദാക്കി. ഇപ്പോൾ സുപ്രീംകോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തിരിക്കുകയാണ്.

മറ്റു പല കേസുകളെയും ബാധിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സംസ്ഥാനത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ രാജ താക്കറെ, അഭിഭാഷകൻ ഋഷികേശ് ഹരിദാസ് എന്നിവർ ഹാജരായി.

ആറ് മലയാളികൾ അടക്കം 180 ലധികം പേർ കൊല്ലപ്പെട്ട സ്ഫോടനക്കേസിലാണ് ഹൈക്കോടതി 12 പ്രതികളെ വിട്ടയച്ചത്. വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷനെതിരെ ബോംബൈ ഹൈക്കോടതി അതിരൂക്ഷ വിമർശനം ഉയ‍ര്‍ത്തിയിരുന്നു.

Supreme Court stays Bombay High Court's release of 12 accused in Mumbai train blasts case

Next TV

Related Stories
പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

May 5, 2026 01:50 PM

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ്...

Read More >>
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
പയ്യന്നൂരിൽ  വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

May 5, 2026 11:27 AM

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്‌

പയ്യന്നൂരിൽ വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

May 5, 2026 11:25 AM

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം ഒഴിവായി

പയ്യന്നൂർ സ്വാമി മുക്കിൽ മരമില്ലിൽ തീപ്പിടുത്തം: ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ വൻ നാശനഷ്ടം...

Read More >>
പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

May 5, 2026 11:00 AM

പേരാവൂരിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

പേരാവൂർ മണ്ഡലത്തിൽ വിജയാഘോഷത്തിനിടെ കോൺഗ്രസ്പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup